പത്തനാപുരത്ത് പുലി കെണിയില്‍പ്പെട്ടു

Monday 9 January 2017 11:51 am IST

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് നാടിനെ വിറപ്പിച്ച പുലി കെണിയിലായി. പാടം ഇരുട്ടുത്തറയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂടിനുള്ളില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പുലി കുടുങ്ങിയത്. ഏഴ് വയസു പ്രായം തോന്നിക്കുന്ന പുലിയാണ് കെണിയിലായത്. കഴിഞ്ഞ കുറേ മാസങ്ങളായി പത്തനാപുരം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പാടം കടുവാമൂല, ഇരുട്ടുതറ, ഇരുട്ടീറ, കൈതക്കെട്ട് പ്രദേശങ്ങളില്‍ പുലിയുടെ അക്രമം പതിവായിരുന്നു. ഇതിനിടെ രണ്ട് വീടുകളിലെ വളര്‍ത്തുനായ്ക്കളെയും പുലി കൊന്നിരുന്നു. കഴിഞ്ഞ ദിവസം നാല് പുലികളെ പ്രദേശവാസികളില്‍ ചിലര്‍കണ്ടിരുന്നു. ഒരാഴ്ചയ്ക്കിടെ പല ഭാഗങ്ങളിലായി നിരവധി പേരാണ് രാത്രിയും പകലും പുലിയെ കണ്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.