ബംഗളൂരു: സോളാര്‍ കേസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ ഹാജരായി. കുരുവിളയുടെ അഭിഭാഷകന് ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് അല്‍പ്പനേരത്തേയ്ക്ക് മാറ്റി വച്ചിരിക്കുകയാണ്.
പതിനൊന്നാമതായി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ കുരുവിള ഹാജരായി അഭിഭാഷകനെത്താതു കൊണ്ട് കേസ് അല്‍പ്പനേരത്തേയ്ക്ക് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ കോടതി കുരുവിളയെ വിമര്‍ശിച്ചു. കേസ് പരിഗണിക്കുമ്പോള്‍ അഭിഭാഷകന് ഹാജരാകേണ്ടതുണ്ടെന്നും പല തവണ ഇത്തരത്തില്‍ കേസ് മാറ്റിവയ്ക്കാനാകില്ലെന്നും പരാതിക്കാരെ ഇത്തരത്തില്‍ കഷ്ടപ്പെടുത്തരുതെന്നും കോടതി വിമര്‍ശിച്ചു.
മൂന്ന് മണിയോടെ അഭിഭാഷകന് ഹാജരാകുമെന്നാണ് കുരുവിള കോടതിയെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് അല്‍പ്പസമയത്തേയ്ക്ക് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. രണ്ട് മണിക്ക് കോടതി പിരിയുന്നതിന് മുമ്പ് കേസ് ഒന്നുകൂടി പരിഗണിക്കുമെന്നാണ് സൂചന. ഉമ്മന്‍ചാണ്ടി ഇപ്പോഴും കോടതിമുറിയില്‍ അഭിഭാഷകരോടൊപ്പം ഇരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: