പുനലൂര്‍: കരവാളൂര്‍ പീഠികാഭഗവതി ക്ഷേത്രത്തിലെ പുതിയതായി പണി കഴിപ്പിക്കുന്ന ശ്രീകോവിലിന് പുറത്ത് സ്ഥാപിക്കുന്ന ദ്വാരപാലിക ശില്പങ്ങള്ക്ക് കരവാളൂരില്‍ സ്വീകരണം നല്കി. ശുചീന്ദ്രത്തു നനിന്നും അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷന് സമീപമെത്തിയ ശില്‍പ്പങ്ങളും വഹിച്ചുവന്ന വാഹനങ്ങളെ നൂറുക്കണക്കിന് വാഹനങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ സ്വീകരിച്ച് ക്ഷേത്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് ശില്‍പ്പങ്ങളും ശിലകളും ക്ഷേത്രഭാരവാഹികള്‍ ഏറ്റുവാങ്ങി.
സ്വീകരണചടങ്ങുകള്‍ക്ക് പ്രസിഡന്റ് എസ്.സജികുമാര്‍, ജി.ഗോപകുമാര്‍, അനിചേലയ്ക്കാട്, ഡി.ശങ്കരമണി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: