വയനാട് റവന്യൂജില്ലാ കലോത്സവത്തിന് തുടക്കം

Monday 9 January 2017 3:38 pm IST

കണിയാമ്പറ്റ: 37ാമത് വയനാട് റവന്യൂജില്ലാ കലോത്സവത്തിന്റെ വിജയപതാക വാനിലുയര്‍ന്നു.സംഘാടക സമിതി സാരഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ടി ഉഷാകുമാരി,ജില്ല ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍,ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന കലാപ്രതിഭകള്‍,അധ്യാപക സംഘടനാ പ്രതിനിധികള്‍,അധ്യാപകര്‍, രക്ഷിതാക്കള്‍,വിദ്യാര്‍ത്ഥികള്‍,നാട്ടുകാര്‍ തുടങ്ങിയ വരുടെ സാന്നിധ്യത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി പി തങ്കം കലോ ത്സവ പതാക ഉയര്‍ത്തി.ഇനി കലയുടെ നൂപുരസ്വര ങ്ങളുമായി മൂന്നു ദിന രാത്രങ്ങള്‍.