വ്യാജ പാസ്‌പോര്‍ട്ടുകളുമായി നൈജീരിയന്‍ യുവാവ് പിടിയില്‍

Monday 9 January 2017 6:12 pm IST

മുംബൈ: വ്യാജ പാസ്‌പോര്‍ട്ടുകളുമായി നൈജീരിയന്‍ യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. നൈജീരിയയില്‍ നിന്നുള്ള ഫസാസി തൊഹീബ് ഒല്‍യാനിയി എന്നയാളാണ് അറസ്റ്റിലായത്. ആഡിസ് അബാബയില്‍ നിന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സില്‍ മുംബൈയിലെത്തിയ ഇയാളെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തുന്നതിനിടെയാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തത്. 14 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളും 10 നൈജീരിയന്‍ പാസ്‌പോര്‍ട്ടുകളും ഇയാളില്‍ നിന്ന് ഇന്റലിജന്‍സ് പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.