മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് :ബിജെപിയ്ക്ക് ഉജ്ജ്വല വിജയം

Monday 9 January 2017 6:26 pm IST

മുംബൈ : മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലും ബിജെപിയ്ക്ക് ഉജ്ജ്വല വിജയം . നാഗ്പൂര്‍ , ഗോണ്ടിയ ജില്ലകളിലെ 11 നഗരപാലികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി വിജയം ആവര്‍ത്തിച്ചത് . ആദ്യ മൂന്ന് ഘട്ടങ്ങളിലും ബിജെപിക്കായിരുന്നു വിജയം . 11 നഗരസഭ അദ്ധ്യക്ഷ സീറ്റുകളില്‍ ഏഴിലും ബിജെപി ജയിക്കുകയോ മുന്നിട്ടു നില്‍ക്കുകയോ ചെയ്യുന്നുണ്ട് . കോണ്‍ഗ്രസ് രണ്ടും മറ്റുള്ളവര്‍ രണ്ടും സീറ്റുകളില്‍ മുന്നിലാണ്. രാം ടെക്കില്‍ ആകെയുള്ള 17 സീറ്റുകളില്‍ 13 ഉം ബിജെപി നേടി. ഇവിടെ കോണ്‍ഗ്രസിനും ശിവസേനയ്ക്കും ഈരണ്ട് സീറ്റുകള്‍ ലഭിച്ചു. ഗോണ്ടിയയില്‍ 18 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ എസ് സി പി 7 സീറ്റുകളില്‍ മുന്നിലാണ് . കോണ്‍ഗ്രസ് 9 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. സയനോറില്‍ ആകെയുള്ള 20 സീറ്റുകളില്‍ 14 ലും ബിജെപിയാണ് മുന്നില്‍ . ഉമ്രേഡിലെ 25 സീറ്റുകളില്‍ 19 ലും ബിജെപി മുന്നില്‍ നില്‍ക്കുന്നു. ക്രൈസ്റ്റ് കൗണ്‍സിലില്‍ ആകെയുള്ള 17 സീറ്റുകളില്‍ 15 ലും ബിജെപി വിജയത്തിലേക്ക് നീങ്ങുകയാണ് . കടോലില്‍ വിദര്‍ഭ മജയാണ് മുന്നില്‍. നാര്‍ഖേഡിലും തിരോദയിലും എന്‍ സി പി യാണ് മുന്നില്‍ മൊഹാപയിലും കമലേശ്വറിലും കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു. അവസാന റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആകെയുള്ള 244 സീറ്റുകളില്‍ ബിജെപി 102 സീറ്റുകളില്‍ മുന്നിലാണ് . ശിവസേന 13 ലും കോണ്‍ഗ്രസ് 58 ലും മുന്നില്‍ നില്‍ക്കുന്നു .എന്‍ സിപി 23 ലും വിദര്‍ഭ മജ 18 ലും മുന്നിലാണ് .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.