മാരാരിക്കുളം: മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിട്ടുളള തിരുവാതിരകളി ബുധനാഴ്ച സമാപിക്കും.ദിവസവും ക്ഷേത്രനടയില്‍ സ്ത്രീകളുടെ നാലും, അഞ്ചും സംഘങ്ങളാണ് തിരുവാതിര അവതരിപ്പിക്കുന്നത്. ഇരുപത് സംഘങ്ങളില്‍ നിന്നായി ആയിരത്തോളംപേര്‍ തിരുവാതിരകളിക്കുണ്ട്.
മാരാരിക്കുളം ദേവസ്വം മുന്‍കൈ എടുത്ത് സ്ത്രീകളെ തിരുവാതിരകളി പഠിപ്പിച്ച ശേഷമാണ് അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം ജില്ലയിലെ പ്രമുഖ സംഘങ്ങളും ഉണ്ട്. ദിവസവും സന്ധ്യയ്ക്ക് നടക്കുന്ന തിരുവാതിരകളി ആസ്വദിക്കാന്‍ വന്‍തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച ക്ഷേത്രത്തില്‍ കാവടി വരവ് നടക്കും.
ബുധനാഴ്ച ഉച്ചയ്ക്ക് എട്ടങ്ങാടി പ്രസാദ വിതരണം ഉണ്ട്. വൈകിട്ട് എഴുന്നെള്ളിപ്പിന് അഞ്ച് ആനകള്‍ ഉണ്ടാകും. സന്ധ്യയ്ക്ക് തിരുവാതിര വിളക്കും തെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: