അപ്പീലുകളിലൂടെ രണ്ട് ഇനത്തില്‍ ഒന്നാമനായി ആനന്ദ്

Monday 9 January 2017 9:00 pm IST

തൃക്കരിപ്പൂര്‍: ഉപജില്ലാ കലോത്സവത്തിലെ വിധി നിര്‍ണയം അപ്പീലുകളിലുടെ ചോദ്യം ചെയ്ത് മത്സരത്തിനെത്തിയ വിദ്യാര്‍ഥിക്ക് രണ്ട് ഇനത്തില്‍ ഒന്നാം സ്ഥാനം. മലയാള പദ്യം ചൊല്ലല്‍, ഹിന്ദി പദ്യം ചൊല്ലല്‍ എന്നിവയില്‍ അപ്പീലിലൂടെ മത്സരിക്കാനെത്തിയ ഉദിനൂര്‍ ഗവ.സ്‌കൂള്‍ വിദ്യാര്‍ഥിയായ ആനന്ദ് പി.ചന്ദ്രനാണ് ഈ രണ്ട് ഇനത്തിലും സംസ്ഥാന തലത്തിലേക്ക് തിര ഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കവിയായ സി.എസ്.വിനയ ചന്ദ്രന്റെ മകനായ ആനന്ദ് പി ചന്ദ്രന്‍ മലയാള പദ്യത്തില്‍ സച്ചിദാനന്ദന്റെ വീട് മാറ്റം എന്ന കവിതയും ഹിന്ദിയില്‍ ദീപാ ജോഷിയുടെ മാതി വേഥാ എന്ന കവിതയാണ് ആനന്ദ് ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആനന്ദിന് നാടന്‍ പാട്ടിന് ഒന്നാം സ്ഥാനമുണ്ടായിരുന്നു.