കല്ലുമ്മക്കായകൃഷി

Monday 9 January 2017 9:01 pm IST

കാസര്‍കോട്: ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി-2 പദ്ധതിയുടെ ഭാഗമായി വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ കല്ലുമ്മക്കായ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ഇന്ന് ഇടയിലക്കാട് - എ.യു.പി.സ്‌കൂള്‍, കന്നുവീട് കടപ്പുറം - ഫിഷറീസ് യു.പി.സ്‌കൂള്‍ പരിസരത്തും, നാളെ പടന്നക്കടപ്പുറം - കോ-ഓപ്പറേറ്റീവ് ബാങ്ക്, വടക്കേക്കാട് - എ.കെ.ജി.മന്ദിരം പരിസരത്തും, 11 ന് ബീച്ചാരക്കടവ് - യുവചേതന ക്ലബ്ബ്, മാടക്കാല്‍- ജനസേവാ കേന്ദ്രം, തൃക്കരിപ്പൂര്‍ കടപ്പുറം - അംഗണ്‍വാടി പരിസരത്തും, 12 ന് പഞ്ചായത്ത് ഓഫീസിലും രാവിലെ 10 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സ്വീകരിക്കുന്നതാണെന്ന് കാസര്‍ഗോഡ് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.