അക്ഷയ കേന്ദ്രങ്ങളില്‍ ഉല്പന്ന സേവനനികുതി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Monday 9 January 2017 9:03 pm IST

കാസര്‍കോട്: ഉല്‍പന്ന സേവന നികുതി രജിസ്‌ട്രേഷന്‍ (ജി എസ് ടി) അക്ഷയ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഉല്‍പന്ന സേവന നികുതി സംവിധാനത്തിലേക്ക് വ്യാപാരികള്‍ വിവരം നല്‍കുന്നതിനായി സംസ്ഥാന വാണിജ്യനികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനുളള അവസാന തീയതി 15 ആണ്. വ്യാപാരികള്‍ രജിസ്‌ട്രേഷനാവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രത്തിലെത്തണം. നിലവില്‍ ലോഗിന്‍ ഐഡിയും പാസ്സ്‌വേഡും ഉളള വ്യാപാരികള്‍ അവരുടെ വിവരങ്ങള്‍ ഉല്‍പന്ന സേവന നികുതി സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനായി ലോഗിന്‍ ഐഡിയും പാസ്സ്‌വേഡും സഹിതം അക്ഷയ കേന്ദ്രത്തിലെത്തണം.