ഗുണ്ടാതലവന്മാരോ നേതാക്കളോ

Monday 9 January 2017 9:23 pm IST

കൊല്ലം ഡിസിസി ഓഫീസില്‍ മുരളീധരാനുകൂലികളുടെ പണി കിട്ടിയ ഉണ്ണിത്താന്‍ പറഞ്ഞ കാര്യങ്ങള്‍ ക്രിമിനല്‍ സ്വഭാവമുള്ളതായിരുന്നു. വിടുവായത്തമെന്നു കരുതി അത് പോലീസ് തള്ളിക്കളഞ്ഞു. ഒന്ന്, തന്നെ തല്ലിയത് കെ.മുരളീധരന്റെ ഗുണ്ടകളാണ്. (അപ്പോള്‍ മുരളീധരന് സ്വന്തമായി ക്വട്ടേഷന്‍സംഘമുണ്ട്.) രണ്ട്, താനൊന്നു ഫോണ്‍ചെയ്താല്‍ ഇവിടെത്തും ചില ഗുണ്ടകള്‍ (ഉണ്ണിത്താനും ചില ഗുണ്ടാ പശ്ചാത്തലമുണ്ട്.) മൂന്ന്, തന്നെ തടഞ്ഞതുപോലെ കെ. സുധാകരനെ തടഞ്ഞിരുന്നെങ്കില്‍ തടഞ്ഞവര്‍ ഇവിടെക്കിടന്ന് ഇഴഞ്ഞേനെ. (കെ. സുധാകരനും ഗുണ്ടാ പശ്ചാത്തലമുണ്ട്.) കേരളത്തിലെ കോണ്‍ഗ്രസില്‍ ഗുണ്ടാ പശ്ചാത്തലമുള്ള ഇത്രയേറെ നേതാക്കള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ വെറും വിടുവായത്തമെന്നു കരുതി വിട്ടുകളയേണ്ടതാണോ ഇത്? സ്വന്തമായി ഗുണ്ടയുള്ളതും അഭിമാനം! പ്രമോദ് പുനലൂര്‍