ഭാരതീയ കാലഗണന

Monday 9 January 2017 9:24 pm IST

ഇ.എന്‍. ഈശ്വരന്റെ മൂന്നുലക്കങ്ങളിലായി പ്രസിദ്ധീകരിച്ച 'ഭാരതീയ കാലഗണനാ സമ്പ്രദായം' എന്ന ലേഖനം 'ജന്മഭൂമി' വായനക്കാര്‍ക്ക് വിവരം മാത്രമല്ല, അഭിമാനവും ആണ് നല്‍കിയത്.ലേഖനത്തില്‍ ഒരു വിവരണം ചേര്‍ക്കാമായിരുന്നുവെന്ന് എഴുപത്തിമൂന്നുകാരനായ ഞാന്‍ കരുതുന്നു. ഹിന്ദുക്കള്‍ പൊതുവെ ആചരിക്കുന്ന (ആഘോഷിക്കുന്ന) ഒന്നാണ് അവരിലോരോരുത്തര്‍ അറുപതുവര്‍ഷ ഭൂജീവിതം പൂര്‍ത്തീകരിക്കുന്ന ഷഷ്ഠി പൂര്‍ത്തി. ലേഖനത്തിലെ രണ്ടാംഭാഗത്ത് (25/12) ചേര്‍ത്ത പ്രഭവം മുതല്‍ ക്ഷയംവരെ നാമങ്ങള്‍ നല്‍കിയ അറുപത് സംവത്സരങ്ങളാണ് ഷഷ്ഠിപൂര്‍ത്തിയുടെ അടിസ്ഥാനം. 1956 ല്‍ ഏപ്രില്‍ പകുതിക്ക് മുന്‍പ് ജനിച്ച ഒരാളുടെ ജന്മസംവത്സരം 'ദുര്‍മുഖി' ആണ്. 2016 ഏപ്രില്‍ 08 മുതല്‍ വീണ്ടും അതേ ദുര്‍മുഖി സംവത്സരമാണിപ്പോള്‍. അതായത് 1956 ലെ ഏപ്രില്‍ പകുതിക്ക് മുന്‍പ് ജനിച്ചവര്‍ ഷഷ്ഠിപൂര്‍ത്തി ആചരിക്കേണ്ട വര്‍ഷമാണിത്. അവര്‍ തങ്ങളുടെ മലയാള ജന്മമാസവും നക്ഷത്രവും കണക്കിലെടുത്താകണം ഷഷ്ഠിപൂര്‍ത്തി ആചാരം. ഈ വിവരണവും ലേഖനത്തില്‍ ചേര്‍ക്കാമായിരുന്നു. വാ. ലക്ഷ്മണ പ്രഭു, എറണാകുളം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.