ജിയോയെ ഭയം; വൊഡഫോണ്‍ ലയനത്തിന്

Monday 9 January 2017 9:29 pm IST

മുംബൈ: വൊഡഫോണ്‍ കമ്പനി ഭാരതത്തിലെ ഏതെങ്കിലും വമ്പന്‍ മൊബൈല്‍ കമ്പനിയുമായി ലയനത്തിന് ഒരുങ്ങുന്നു. റിലയന്‍സിന്റെ ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുകയാണ് ലക്ഷ്യം. ഐഡിയയുമായോ ജിയോയുമായിത്തന്നെയോ ലയിക്കാനാണ് പദ്ധതി. അവരുടെ വെല്ലുവിളി നേരിടാന്‍ വൊഡഫോണ്‍ നിരക്കുകളില്‍ പല ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അവരുടെ കുറഞ്ഞ നിരക്കുകളും സൗജന്യ നെറ്റും വലിയ മുതല്‍മുടക്കും മറ്റു കമ്പനികളില്‍ പ്രത്യാഘാതം സൃഷ്ടിച്ചുകഴിഞ്ഞു. ഇതിന്റെ ഫലമായി ചെറുകിട (ടെലിനോര്‍ ഇന്ത്യ പോലുള്ള), ഇടത്തര (അനില്‍ അംബാനിയുടെ റിലയന്‍സ്, എയര്‍സെല്‍ പോലുള്ളവ) മൊബൈല്‍ കമ്പനികള്‍ പലതും വലിയവയുമായി ലയിച്ചേക്കും. ലയനങ്ങളും ഏറ്റെടുക്കലുകളും കഴിയുമ്പോള്‍ വലിയ നാലു കമ്പനികളേ അവശേഷിക്കൂ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുകേഷ് അംബാനിയുടെ ജിയോയും വൊഡഫോണും തമ്മില്‍ ലയനത്തിന് വലിയ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം വലിയ തുക മറ്റാര്‍ക്കെങ്കിലും നല്‍കുന്ന സ്വഭാവം മുകേഷനില്ല. മുകേഷിന്റെ തന്ത്രം വ്യത്യസ്ഥമാണ്. ബിര്‍ളയുടെ കമ്പനിയാകും വൊഡഫോണുമായി ലയനത്തിന് തയ്യാറാകുക. എന്നാല്‍ ഐഡിയയും വൊഡഫോണുമായുള്ള ലയനം അത്രവേഗം ഉണ്ടാവാനിടയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.