മാധവ് ചന്ദ്രന്‍ റോട്ടറി ഗവര്‍ണര്‍

Monday 9 January 2017 9:30 pm IST

കൊച്ചി: കേരളത്തിലെയും തമിഴ്‌നാട്ടിലെയും റെവന്യൂ ജില്ലകള്‍ ഉള്‍പ്പെടുന്ന റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3201 ന്റെ 2019-20 വര്‍ഷത്തെ ഗവര്‍ണറായി ആര്‍ മാധവ് ചന്ദ്രനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഈ ഡിസ്ട്രിക്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണറെ എതിര്‍ സ്ഥാനാര്‍ത്ഥിയില്ലാതെ തിരഞ്ഞെടുക്കുന്നത്. പാലക്കാട്, ചിറ്റൂരിലെ വിനോദ് കൃഷ്ണന്‍കുട്ടി 2017-18 വര്‍ഷത്തെയും കോയമ്പത്തൂരിലെ വി.പതി 2018-19 വര്‍ഷത്തെയും ഗവര്‍ണര്‍മാരായിരിക്കും. മാവേലിക്കര, ചെട്ടിക്കുളങ്ങരയിലെ കോമളേലത്ത്-കോയിക്കല്‍ മേട കുടുംബാംഗമായ മാധവ് ചന്ദ്രന്‍ ഒരു ഐടി വിദഗ്ദ്ധനാണ്. സൈബര്‍ലാന്‍ഡ്, ലിങ്ക്‌നെറ്റ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ എം എ)യും നിര്‍ധനരായ കാന്‍സര്‍ രോഗികളെ സഹായിക്കുന്ന കാന്‍ക്യൂര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയുടെയും ഹോണററി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ടി സി എസ്, കൊച്ചിയുടെ സ്ട്രാറ്റെജിക് പ്രോജക്ട്‌സ് മേധാവിയായ സുജാത മാധവ് ചന്ദ്രനാണു ഭാര്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.