കായംകുളം: കൃഷ്ണപുരം കാപ്പില്‍മേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിലെ തിരുവാതിര പൊങ്കല്‍, പുണര്‍ത മഹോത്സവം 11, 12 തീയതികളില്‍ നടക്കും. ക്ഷേത്ര തന്ത്രി ക്ടാക്കോട്ടില്ലം നീലകണ്ഠന് പോറ്റി, മേല്‍ശാന്തി പാല കൈപ്പള്ളി ഇല്ലം അരുണ്‍ ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
തിരുവാതിര പൊങ്കലിന്റെ ഭദ്രദീപ പ്രകാശനം 11ന് രാവിലെ ഒന്‍പതിന് തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് എഴുന്നെള്ളത്ത്, ഒന്നിന് സമൂഹസദ്യ, 6.30ന് ദീപാരാധന, ദീപക്കാഴ്ച, സേവ, 7.30ന് അത്താഴപൂജ, ഗിരിദേവതാ പൂജ.
12ന് രാവിലെ 5.30ന് ഗണപതിഹവനം, മൃത്യുഞ്ജയഹവനം, ഒന്‍പതിന് കലശപൂജ, കലശാഭിഷേകം, സര്‍പ്പപൂജ, നൂറുംപാലും. ഒന്നിന് സമൂഹസദ്യ, വൈകിട്ട് നാലിന് എതിരേല്‍പ്പ്, കാപ്പില്‍ കിഴക്ക് ചെമ്പകശ്ശേരില്‍ ഇല്ലത്തു നിന്ന് താലപ്പൊലി ചമയവിളക്ക്, ജീവതകള്‍, മുത്തുക്കുട, വിവിധ വാദ്യമേളങ്ങള്‍ എന്നിവയോടുകൂടി തിരിച്ച് പാട്ടത്തില്‍ ജംഗ്ഷന് വഴി ദീപാരാധനയ്ക്ക് മുന്‍പായി ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് കെട്ടുകാഴ്ച ദര്‍ശനം, ദീപാരാധന, ദീപക്കാഴ്ച, സേവ, രാത്രി എട്ടിന് അത്താഴപൂജ, 8.30ന് ശ്രീഭൂതബലി.
ഫെബ്രുവരി 24ന് ശിവരാത്രി മഹോത്സവ ദിനം രാവിലെ 5.30ന് ഗണപതിഹവനം, മൃത്യുഞ്ജയഹവനം, എട്ടിന് ശിവപുരാണപാരായണം, 11ന് കലശപൂജ, കലശാഭിഷേകം, ശതഘടധാര, നേര്‍ച്ചപ്പറ, അന്പറ, ഒന്നിന് സമൂഹസദ്യ, വൈകിട്ട് 4.30ന് എതിരേല്‍പ്പ്, 7.30ന് നെയ്യാട്ട്, ജലധാര, ക്ഷീരധാര, ഇളനീര്‍ധാര, എട്ടിന് ശിവസന്നിധിയില്‍ പ്രത്യേക പൂജ, ഒന്‍പതിന് അന്നദാനം. പരിപാടികളുടെ വിജയത്തിനായി കുറക്കാവ് ദേവസ്വം പ്രസിഡന്റ് ഋഷികേശ് അമ്പനാട്ട്, സെക്രട്ടറി സന്തോഷ് പുല്ലംമ്പള്ളില് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: