കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ നിന്ന് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ഗ്രൂപ്പി ലെ അവസാന മത്സരത്തില്‍ കര്‍ണാടകയ്ക്കെതിരെ ഗോള്‍ രഹിത സമനിലയയുമായാണ് കേരളം മുന്നേറിയത്.
ഇന്നലത്തെ ആദ്യ മത്സര ത്തില്‍ ആന്ധ്രാപ്രദേശും പുതുച്ചേരിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ട് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം മുന്നേറിയത്. ഗ്രൂപ്പിലെ മറ്റ് ടീമുകളായ കര്‍ണാടകയും ആന്ധ്രാപ്രദേശും പുതുച്ചേരിയും പുറത്തായി.
ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന സര്‍വ്വീസസും തമിഴ്നാടും തമ്മിലുള്ള മത്സര വിജയി ഗ്രൂപ്പ് ബിയില്‍ നിന്ന് മുന്നേറും. രണ്ട് കളികളില്‍ നിന്ന് രണ്ട് വീതം വിജയത്തോടെ ആറ് പോയിന്റ് വീതം നേടിയ തമിഴ്നാടും സര്‍വ്വീസസും. ഗ്രൂപ്പില്‍ നിന്ന് ഇതിനകം പുറത്തായ ലക്ഷദ്വീപും തെലുങ്കാനയും ഇന്ന് ഉച്ചയ്ക്ക് 1.45 ന് നടക്കുന്ന അവസാന മത്സരത്തിലെങ്കിലും വിജയം നേടാനുള്ള ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: