കാര്‍ യാത്രക്കാരെ അക്രമിച്ച നാലുയുവാക്കള്‍ അറസ്റ്റില്‍

Monday 9 January 2017 9:39 pm IST

കാര്‍ യാത്രികരെ അക്രമിച്ച കേസില്‍ പിടിയിലായവര്‍

ആലപ്പുഴ: ബൈക്കുകള്‍ക്ക് കടന്ന് പോകാന്‍ സൗകര്യം കൊടുത്തില്ലന്ന് ആരോപിച്ച് കാര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസ്സില്‍ നാലുയുവാക്കള്‍ അറസ്റ്റില്‍. സ്റ്റേഡിയം വാര്‍ഡില്‍ തപാല്‍പറമ്പില്‍ ഹസീഫ് (27) വലിയമരം വാര്‍ഡില്‍ ഭട്ടേതിരിപറമ്പില്‍ സാഹിര്‍ (31) സഹീല്‍ (29) തപാല്‍ പറമ്പില്‍ മുഹമ്മദ് ഷിനാഫ് (22) എന്നിവരെയാണ് പുന്നപ്ര എസ്‌ഐ, ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ദേശീയപാതയില്‍ പുന്നപ്ര പറവൂന്‍ ജങ്ഷന് സമീപം കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം.കായംകുളത്ത് നിന്നും ആലപ്പുഴയ്ക്ക് വരുകയായിരുന്ന ആലപ്പുഴ തെക്കനാര്യാട് അവലു കുന്ന് പത്താം വാര്‍ഡില്‍ തൃക്കാര്‍ത്തികയില്‍. റജി രങ്കനാഥ് (39) ഇയാളുടെ മാതാപിതാക്കളായ രങ്കനാഥ്, മണി എന്നിവരെയാണ് സംഘം ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയമായിരുന്നു.
തുടര്‍ന്ന് ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ബൈക്കുകളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പോലീസില്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
റജി, വള്ളികുന്നം, എസ്ബിടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അഗസ്റ്റിന്‍, ബിജു, സിദ്ധിക്ക്, പ്രദീപ് എന്നിവരും എസ്‌ഐക്കൊപ്പം ഉണ്ടായിരുന്നു. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.