ലണ്ടന്‍: എഫ്എ കപ്പില്‍ കരുത്തരായ ലിവര്‍പൂളിന് സമനില. പ്ലിമൗത്ത് അര്ഗൈലിനോട് സ്വന്തം തട്ടകത്തില്‍ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി ലിവര്‍പൂള്‍. അതേസമയം, ചെല്‍സി ഒന്നിനെതിരെ നാലു ഗോളിന് പീറ്റര്‍ബറോ യുണൈറ്റഡിനെ തകര്‍ത്തു. ടോട്ടനം, ഫുള്‍ഹാം, മിഡില്‍സ്ബറോ ടീമുകള്‍ക്കും ജയം.
നായകന് ജോണ്‍ ടെറി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ സ്വന്തം മൈതാനത്ത് പെഡ്രൊയുടെ ഇരട്ട ഗോള്‍ ചെല്‍സിക്ക് തുണയായി. 67ാം മിനിറ്റില്‍ അംഗോളിനെ വീഴ്ത്തിയതിനാണ് ടെറിക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചത്. 18, 75 മിനിറ്റുകളില്‍ പെഡ്രൊ ലക്ഷ്യം കണ്ടു. മിച്ചി ബാറ്റ്ഷുവായി (43), വില്യന് (52) എന്നിവരും സ്കോര്‍ ചെയ്തു. നിക്കോള്‍സ് പീറ്റര്‍ബറോയുടെ ആശ്വാസം. ടോട്ടനം 2-0ന് ആസ്റ്റണ്‍ വില്ലയെയും ഫുള്‍ഹാം 2-1ന് കാര്‍ഡിഫ് സിറ്റിയെയും, മിഡില്‍സ്ബറോ 3-0ന് ഷെഫീല്‍ഡ് വെനസ്ഡേയെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: