ജനങ്ങളുടെ ആവേശമായി ബിജെപിയുടെ മേഖലാ യാത്ര

Monday 9 January 2017 10:11 pm IST

കോട്ടയം: നൂറുകണക്കിന് സാധാരണ ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആവേശോജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജില്ലയില്‍ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയക്കുന്ന മേഖലായാത്ര തുടരുന്നു. ഇന്നലെ രാവിലെ വൈക്കത്തുനിന്നാരംഭിച്ച യാത്രയ്ക്ക് സ്ത്രീകളടക്കം നൂറുകണക്കിന് ജനങ്ങളാണ് സ്വീകരണം നല്‍കിയത്. കേരളത്തിലെ പാവപ്പെട്ടവര്‍ അനുഭവിക്കുന്ന തീരാദുരിതങ്ങള്‍ വിവരിച്ചപ്പോള്‍ നിറമിഴികളുമായാണ് സ്ത്രീകള്‍ ഇരുന്നിരുന്നത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ സ്വീകരണത്തിലും ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരം, പാമ്പാടി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നടക്കുന്ന സ്വീകരണചടങ്ങിലും ജനങ്ങള്‍ ഉച്ചവെയിലിനെ അവഗണിച്ചും സമ്മേളന നഗറിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ അനുഭവങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ ശോഭാ സുരേന്ദ്രന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാപ്പകുത്തണമെന്ന് പറഞ്ഞ വി.എസ്.അച്ചുതാനന്ദനെ സിപിഎം തന്നെ ചാപ്പകുത്തിയിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ സഭയില്‍ നിന്നും നീണ്ടകരഘോഷം മുഴങ്ങി. റേഷന്‍ സംവിധാനം അട്ടിമറിച്ചും നോട്ട് അസാധുവാക്കലിനെതിരെ ചങ്ങലപിടിച്ചും ജനങ്ങളെ വിഢ്ഢികളാക്കുകയാണ്. റേഷന്‍ വിതരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ വേണ്ടിവന്നാല്‍ ബിജെപി തയ്യാറാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍, കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് സുധീപ് നാരായണന്‍, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.ജയകുമാര്‍ എന്നിവര്‍ യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി. എം. വേലായുധന്‍, അഡ്വ .ജോര്‍ജ്ജ് കുര്യന്‍, രേണു സുരേഷ്, അഡ്വ.ജയസൂര്യന്‍, പി.ആര്‍.മുരളീധരന്‍, അഡ്വ.ഗോപാലകൃഷ്ണന്‍, അഡ്വ.നാരായണന്‍ നമ്പൂതിരി, എം എസ്സ് കരുണാകരന്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളിലെ സ്വീകരണചടങ്ങുകളില്‍ പ്രസംഗിച്ചു. ജാഥ കടന്നുപോകുന്ന വഴികളിലെല്ലാം ജനങ്ങള്‍ ആവേശത്തോടെയാണ് ജാഥയെ നോക്കിക്കാണുന്നതും വരവേല്‍ക്കുന്നതും. കോട്ടയം: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സാധാരണജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാക്കിയെന്നും, കേന്ദ്രസര്‍ക്കാര്‍ 14ലക്ഷം ടണ്‍ അരി കേരളത്തിന് നല്‍കിയിട്ടും സര്‍ക്കാരിന്റെ ഭരണപരാജയംകൊണ്ട് പൊതുജനങ്ങള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കള്ളപ്പണ മുന്നിണികള്‍ക്കെതിരെയുള്ള മേഖലാ പ്രചരണയാത്ര കോട്ടയത്ത് എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭരണത്തിന്റെ മറവില്‍നിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനം നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യേണ്ട ഉന്നതാധികാരികള്‍ ഭരണത്തിലെ പ്രമുഖരുടെ കാര്യങ്ങള്‍ മാത്രം നോക്കുന്ന പ്രതിഭാസമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാതെ കേന്ദ്രസര്‍ക്കാരിനെതിരെ ഇവിടുത്തെ ഇടതു--വലതു മുന്നണികള്‍ ഒന്നിക്കുന്നത് വരും നാളുകളില്‍ സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.ഹരി, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, മേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍, ജില്ലാ ജന.സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് മോഹനന്‍ പനയ്ക്കല്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ വിജയന്‍, സംസ്ഥാന സമിതിയംഗം ടി.എന്‍. ഹരികുമാര്‍, അഡ്വ. എം.എസ്.കരുണാകരന്‍, ജില്ലാ സെക്രട്ടറിമാരായ സി.എന്‍.സുഭാഷ്, എം.വി.ഉണ്ണികൃഷ്ണന്‍, കെ.പി.ഭുവനേശ്, റീബാ വര്‍ക്കി, വിനോദിനി.പി.പി, നിയോജകമണ്ഡലം ജന. സെക്രട്ടറിമാരായ വി.പി.മുകേഷ്, പി.പി.രണരാജ്, നിയോജകമണ്ഡലം ഭാരവാഹികളായ രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, ഷാജി തൈച്ചിറ, രേണുകാ ശശി, ജോമോന്‍, പ്രവീണ്‍ ദിവാകരന്‍, സിന്ധു അജിത്ത്, ജ്യോതി ശ്രീകാന്ത്, കെ.സി.സന്തോഷ് കുമാര്‍, നന്ദകുമാര്‍, ഇന്ദിരാകുമാരി, ടി.കെ.തുളസീദാസന്‍, പി.ജെ.ഹരികുമാര്‍, കെ.യു.ശാന്തകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം എം എസ്സ് കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. എം. വേലായുധന്‍, ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജയസൂര്യന്‍, ജാഥാ കോ ഓര്‍ഡിനേറ്റര്‍ അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്, സംസ്ഥാന സമിതിയംഗങ്ങളായ ടി.എന്‍.ഹരികുമാര്‍, വി.ജി.ഗോപകുമാര്‍, വൈജ്ഞാനിക സെല്‍ കണ്‍വീനര്‍ കുമ്മനം രവി, ടീച്ചേഴ്‌സ് സെല്‍ കണ്‍വീനര്‍ ദേവകി ടീച്ചര്‍, മണ്ഡലം ജന.സെക്രട്ടറിമാരായ ആന്റണി അറയില്‍, അനീഷ് വി.നാഥ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കൃഷ്ണപ്രസാദ്, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് സാജു ജോണ്‍, കര്‍ഷകമോര്‍ച്ച പ്രസിഡന്റ് മനോജ് നീണ്ടൂര്‍, മഹിളാ മോര്‍ച്ച പ്രസിഡന്റ് ബിന്ദു ഹരികുമാര്‍, എസ്.സി.മോര്‍ച്ച പ്രസിഡന്റ് സുരേഷ് ലാല്‍, ഒ.ബി.സി. മോര്‍ച്ച പ്രസിഡന്റ് പ്രജീവ് കൊട്ടാരത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. കറുകച്ചാല്‍: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കറുകച്ചാലില്‍ ബിജെപിയുടെ മേഖലാ ജാഥയ്ക്ക് സ്വീകരണം നല്‍കിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മണ്ഡലം പ്രസിഡന്റ് വി.എം.മനോജ് അദ്ധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.നാരായണന്‍ നമ്പൂതിരി, സംസ്ഥാന കമ്മിറ്റിയംഗം കെ.ജി.രാജ്‌മോഹന്‍, സംസ്ഥാന ക്ഷേമകൗണ്‍സിലംഗം രാജന്‍ മേടയ്ക്കല്‍, സംസ്ഥാന കൗണ്‍സിലംഗം കെ.കെ.തങ്കപ്പന്‍, അഡ്വ.നോബിള്‍ മാത്യു, അഡ്വ.പി.ഗോപാലകൃഷ്ണന്‍, ജയപ്രകാശ് നമ്പ്യാപറമ്പില്‍, അനീഷ്, ടി.ബി.ബിനു, പി.ജെ.രവീന്ദ്രന്‍, കെ.വി.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം: കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബിജെപിസംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ നയിക്കുന്ന പ്രചരണ യാത്രക്ക് വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ പി.എം. വേലായുധന്‍,അഡ്വ.ജയസൂര്യ,ജോര്‍ജ് കുര്യന്‍,അഡ്വ.ഗോപാലകൃഷ്ണന്‍,രേണുസുരേഷ്,പി.ആര്‍.മുരളീധരന്‍.എന്‍.പി. ശങ്കരന്‍കുട്ടി,എന്‍. ഹരി,ലിജിന്‍ ലാല്,അഡ്വ നാരായണന്‍ നമ്പൂതിരി,എം.കെ.ശശികുമാര്‍,റ്റി.എ.ഹരികൃഷ്ണന്‍,കെ.പി.സുരേഷ്,പി.ജി.ബിജുകുമാര്‍,കെ.പി.ഹരി,കെ.കെ മണിലാല്‍,പി.ആര്‍.സുഭാഷ്,എസ്.എന്‍.വി.രൂപേഷ്,ചേരിക്കല്‍ ബാബു,കെ.കെ.കരുണാകരന്‍,വിനൂപ് വിശ്വം,ലേഖാ അശോകന്‍,ഓമനാ ദേവരാജന്‍,സുനില്‍ ബാബു,കെ.ആര്‍.ശ്യംകുമാര്‍,സുധീഷ്,വിനയരാജ്,ജോര്‍ജ്,റ്റി.വി.മിത്രലാല്‍,എം.ആര്‍.ഷാജി,.പി.രവിന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാമ്പാടി: പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പാമ്പാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ്.ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യന്‍, മേഖലാ പ്രസിഡന്റ് അഡ്വ.നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.എം.വേലായുധന്‍, അഡ്വ.ഗോപാലകൃഷ്ണന്‍,എന്‍.ഹരി, ലിജിന്‍ലാല്‍, കെ.പി.സുരേഷ്, ടി.കെ.കൃഷ്ണകുമാര്‍, പി.സുനില്‍കുമാര്‍,കെ.പി.ഭുവനേശ്, കെ.ജി.രാജേന്ദ്രകുമാര്‍, പി.എസ്.രാജേഷ്, തോമസ് കിഴക്കേടം, മിനിനന്ദകുമാര്‍, , കെ.എ.രവീന്ദ്രനാഥ്, മണിലാല്‍, ജയപ്രകാശ്.എന്‍.എസ്, മഞ്ജു സുരേഷ്,പി.എന്‍.ശിവരാമന്‍നായര്‍, ചന്ദ്രചൂഢന്‍.പി.എസ്, ശ്രീകുമാര്‍, പ്രിന്‍സ് മാത്യു, സജീവ്.എം.എസ്, ഡി.ശിവദാസ്, ഹരികൃഷ്ണന്‍, ഗോപകുമാര്‍, പ്രശാന്ത്, ശശാങ്കന്‍, ആനന്ദ്.ആര്‍.നായര്‍, മണിക്കുട്ടന്‍.കെ.ജി, ടി.ജി.അനില്‍കുമാര്‍,എ.ബി.രാധാകൃഷ്ണന്‍, ദീപാ സുരേഷ് എന്നിവര്‍ പങ്കെടുത്തു. തിടനാട്: ഐ.എസ് ഭീകരര്‍ തട്ടികൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സാധ്യമാക്കുമെന്ന് ശോഭാ സുരേന്ദ്രന്‍. കള്ളപ്പണ മുന്നണികള്‍ക്കെതിരെയുള്ള ശോഭാ സുരേന്ദ്രന്‍ നയിക്കുന്ന രാഷട്രീയ പ്രചരണ യാത്രയ്ക്ക് ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍, ജനറല്‍ സെക്ട്രട്ടറി രാജേഷ് പാറയ്ക്കല്‍, കെ.ബി മധു, സനല്‍കുമാര്‍, ജയപ്രകാശ് തോമ്പില്‍, അനില്‍കുമാര്‍, കെ.വി. മധുസൂദനന്‍ നായര്‍, കെ.സി. എബ്രാഹം, സോമരാജന്‍, ജിജിമോന്‍ എന്നിവര്‍ ചേര്‍ന്ന് രാഷട്രീയ പ്രചരണ യാത്രയ്ക്ക് സ്വീകരണ സമ്മേളനം നല്‍കി. പാലാ : സിപിഎം ക്രിമിനലുകളുടെ പ്രസ്ഥാനമായി മാറിയതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ക്രിമിനലുകളെ കയറൂരിവിടുന്ന മുഖ്യമന്ത്രി പിണറായുടെ കയ്യില്‍ നിന്നും ആഭ്യന്തര വകുപ്പ് മാറ്റാന്‍ എല്‍ഡിഎഫ് തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ റേഷനരി നിഷേധം, സഹകരണ പ്രതിസന്ധി, കൊലപാതക രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന മേഖലാ ജാഥയുടെ കോട്ടയം ജില്ലാതല സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് പാലായില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ അഡ്വ. ബി. ഗോപാലകൃഷ്ണന്‍, അഡ്വ. എസ്. ജയസൂര്യന്‍, പ്രൊഫ. ബി. വിജയകുമാര്‍, പി.ആര്‍. മുരളീധരന്‍, മദ്ധ്യമേഖലാ ജനറല്‍ സെക്രട്ടറി കെ.പി. ശങ്കരന്‍കുട്ടി, അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, കെ.പി. സുരേഷ്, ലിജിന്‍ ലാല്‍, എന്‍.കെ. ശശികുമാര്‍, മോഹന്‍ പനയ്ക്കല്‍, ടി.എ. ഹരികൃഷ്ണന്‍, ശുഭാസുന്ദര്‍രാജ്, ജയാ രാജു, അര്‍ച്ചന സൂര്യന്‍, എം.എം. ജോസഫ്, എന്‍ഡിഎ നേതാക്കളായ ജോസ് പന്തപ്പള്ളില്‍, ബിജി മണ്ഡപം, ഗോപി തലനാട് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.