ബെംഗളൂരു: മലയാളി രാജശേഖരന് പിള്ള ഉള്‍പ്പെടെ 30 പേര്‍ക്ക് വിദേശ ഇന്ത്യക്കാര്‍ക്കുള്ള പ്രവാസി സമ്മാന്‍ പുരസ്കാരം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സമ്മാനിച്ചു. ബഹ്റിനിലെ ബിസിനസുകാരനായ മാന്നാര്‍ സ്വദേശി വി.കെ. രാജശേഖരന് പിള്ള മാന്നാര്‍ സ്വദേശിയാണ്. സൗദിയില്‍ അടക്കം ഗള്‍ഫ് മേഖലയില്‍ 1988 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം പതിനഞ്ചു കൊല്ലമായി ബഹറിനില്‍ സാമൂഹിക, ജീവകാരുണ്യ രംഗത്തു സജീവമാണ്. പരേതനായ കുട്ടന്പിള്ളയുടെയും ശാരദാമ്മയുടെയും മകനാണ്. ശ്രീകലയാണു ഭാര്യ. പൂനയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ രാജശ്രീ, ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയായ ശ്രീരാജ് എന്നിവര്‍ മക്കളാണ്.
പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ, ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം നീനാ ഗില്‍, അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായ് ബിസ്വാള്‍, അബുദാബിയിലെ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍, സിംഗപ്പൂര്‍ ഇന്ത്യന്‍ അസോസിയേഷന് എന്നിവരും പുരസ്കാരം നേടി.
ഡോ. ഗൊരുര്‍ കൃഷ്ണ ഹരിനാഥ (ഓസ്ട്രേലിയ, സാമൂഹിക സേവനം), നസീര്‍ അഹമ്മദ് മുഹമ്മദ് സക്കറിയ (ബ്രൂണേ, സാമൂഹിക സേവനം), മുകുന്ദ് ഭിക്കുഭായ് പുരോഹിത്(കാനഡ, ബിസിനസ്), നളിന്‍കുമാര്‍ സുമന്‍ലാല്‍ കോത്താരി (ഡിജിബോട്ടി, സാമൂഹിക സേവനം), വിനോദ് ചന്ദ്ര പട്ടേല്‍ (ഫിജി, സാമൂഹിക സേവനം), രഘുനാഥ് മാരി അന്റോണിന് മാനെറ്റ (ഫ്രാന്‍സ്, കലാസാംസ്കാരികം), ഡോ. ലായല്‍ ആന്‍സണ്‍ ഇ. ബെസ്റ്റ് (ഇസ്രായേല്‍, വൈദ്യശാസ്ത്രം), ഡോ. സന്ദീപ് കുമാര്‍ ടാഗോര്‍ (ജപ്പാന്, കലാസാംസ്കാരികം), ആരിഫ്ഉള് ഇസ്ലാം (ലിബിയ, സാമൂഹിക സേവനം), ഡോ. മുനിയാണ്ടി തമ്പിരാജ (മലേഷ്യ, വിദ്യാഭ്യാസംസാമൂഹിക സേവനം),
പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത (മൗറീഷ്യസ്, പൊതുസേവനം), ഡോ. രാഘവന് സീതാരാമന് (ഖത്തര്‍, ബിസിനസ് മാനേജ്മെന്റ്), സീനത്ത് മുസറത്ത് ജാഫ്രി (സൗദി അറേബ്യ, വിദ്യാഭ്യാസം), കരാനി ബലരാമന് സഞ്ജീവി (സ്വീഡന്, വൈദ്യശാസ്ത്രം), സുശീല്‍ കുമാര്‍ സരഫ(തായ്ലന്ഡ്, ബിസിനസ്), വിന്‍സ്റ്റണ്‍ ചന്ദര്‍ഭാന്‍ ദൂകേറന്(ട്രിനിഡാഡ് & ടുബാഗോ, പൊതു സേവനം), വാസുദേവ് ശ്യാംദാസ് ഷ്രോഫ (യുഎഇ, പൊതു സേവനം),
പ്രീതി പട്ടേല്‍ (യുകെ, പൊതു സേവനം), ഹരിബാബു ബിന്‍ഡല്‍(യുഎസ്എ, പാരിസ്ഥിതിക എന്‍ജിനീയറിങ്ങ്), ഡോ. ഭരത് ഹരിദാസ് ബാരായി(യുഎസ്എ, സാമൂഹിക സേവനം), ഡോ. മഹേഷ് മേഹ്ത(യുഎസ്എ, സാമൂഹിക സേവനം), രമേഷ് ഷാ, യുഎസ്എ (സാമൂഹിക സേവനം), ഡോ. സമ്പദ്കുമാര്‍ ഷിദ്രമപ ശിവാംഗി (യുഎസ്എ, സാമൂഹിക നേതൃത്വം) എന്നിവരാണ് അവാര്‍ഡ് ലഭിച്ച മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: