ബൈക്ക് യാത്രക്കാരായ ജനതാദള്‍ പ്രവര്‍ത്തകര്‍ക്ക്‌വെട്ടേറ്റു

Monday 9 January 2017 10:15 pm IST

ചിറ്റൂര്‍: ബൈക്ക് യാത്രക്കാരായ രണ്ട് ജനതാദള്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.അക്രമണത്തിനു പിന്നില്‍ സി പി ഐ എം പ്രവര്‍ത്തകരെന്ന് മൊഴി നല്‍കിയതായി സൂചന. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്.കോരിയാര്‍ ചള്ള സ്വദേശികളായ ശിവനന്ദന്റെ മകന്‍ സിനീഷ് (26), മണിയുടെ മകന്‍ വിനീഷ് (23) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.ചിറ്റൂരില്‍ നിന്നും ബൈക്കില്‍ കോരിയാര്‍ ചള്ളയിലേക്ക് പോകുമ്പോള്‍ നിലംപതിപ്പാലത്തിന് സമീപം ഒരു സംഘം തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ജനതാദള്‍ പ്രവര്‍ത്തകരായ സിനീഷും വിനീഷും ശിവദാസനും ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രണ്ടു പേരുടെയും കൈകാലുകള്‍ക്ക് സാരമായ പരുക്കേറ്റു.പെരുമാട്ടിയില്‍ ദിവസങ്ങളായി നില നില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് അക്രമണം.പുഴയോരത്തെ തെങ്ങിന്‍ തോപ്പിന് സമീപം ഒളിഞ്ഞിരുന്ന സംഘംബൈക്ക് തടഞ്ഞു നിര്‍ത്തിയ രണ്ടു പേരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ശിവദാസന്‍ വെട്ടേല്‍ക്കാതെ ഓടി രക്ഷപ്പെട്ടു.സി പി എം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ശിവദാസന്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. വെട്ടേറ്റ രണ്ടു പേരെയും കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.