തിരുവുത്സവവും ഭാഗവത സപ്താഹയജ്ഞവും

Monday 9 January 2017 10:16 pm IST

ഇടയിരിക്കപ്പുഴ: ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവത്സവവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും 10 മുതല്‍ 20 വരെ നടക്കും. യജ്ഞാചാര്യന്‍ മധുസൂദനവാര്യരുടെയും സഹയജ്ഞാചാര്യന്മാരായ ചെങ്ങന്നൂര്‍ മുരളീ മോഹന വാര്യര്‍, പിറവം അജിത് ശര്‍മ്മയുടെയും നേതൃത്വത്തിലാണ് സപ്താഹയജ്ഞം നടക്കുന്നത്. ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന മഹോത്സവം 16 മുതല്‍ 20 വരെ തന്ത്രിമുഖ്യന്‍ പൂവരണി തേവണംകോട്ട് റ്റി.എന്‍.പരമേശ്വരന്‍ നമ്പൂതിരിയുടെയും, ഇല്ലത്തുമഠത്തില്‍ കേശവന്‍ നമ്പൂതിരിയുടെയും, ഇടക്കാട്ടില്ലത്ത് എ.എന്‍.കേശവന്‍ നമ്പൂതിരിയുടെയും, എ.എസ്. നാരായണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ നടക്കും. 10ന് വൈകിട്ട് 5ന് ഭദ്രദീപപ്രകാശനം, അനുഗ്രഹ പ്രഭാഷണം, 7 മുതല്‍ ഭാഗവത മാഹാത്മ്യ പാരായണം പ്രഭാഷണം. 11 മുതല്‍ 17 വരെ തീയതികളില്‍ രാവിലെ 5.30ന് ഗണപതിഹോമം, 6.15ന് വിഷ്ണുസഹസ്രനാമ അര്‍ച്ചന, 6.30 മുതല്‍ ശ്രീമദ്ഭാഗവത പാരായണം, 1 മുതല്‍ 2 വരെ അന്നദാനം. വൈകിട്ട് 6.45ന് ക്ഷേത്രദീപാരാധന, ദീപകാഴ്ച, നിറമാല. യജ്ഞശാലയില്‍ 7.15 മുതല്‍ 8 വരെ ദീപാരാധന. തിരുവുത്സവം ജനുവരി 16 മുതല്‍ 20 വരെ വിവിധ പരിപാടികളോടെ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.