തൃശൂര്‍: കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടും മൂന്നും വിക്കറ്റുകള്‍ കേരള ജനത അടുത്തുതന്നെ വീഴ്ത്തുമെന്ന് കേരളകോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയസമിതി അംഗവുമായ പി.സി.തോമസ്. മന്ത്രിമാരായ എം.എം.മണി, മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് കേരളത്തിലെ ജനങ്ങളുടെ ബൗളിങ്ങ് വഴി താഴെ വീഴാന്‍ പോകുന്നത്. പ്രധാന വിക്കറ്റായ പിണറായി വിജയന് കേരള ഹൈക്കോടതിയിലെ ലാവ്ലിന്‍കേസില്‍ വിധിവരുന്നതോടെ വീഴുമെന്നും തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസ്സിന്റെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര നടന് കലാഭവന്‍ നാരായണന്കുട്ടിയുള്പ്പടെ 101 പേര്‍ക്ക് അംഗത്വം വിതരണം ചെയ്തു. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ജോസ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ജെ.ബാബു, അഹമ്മദ് തോട്ടത്തില്‍, ജോയ് ഗോപുരന്‍ എന്നിവരും ജില്ലാനേതാക്കളായ ബിന്ദുക്കുട്ടന്‍, പി.എസ്.അനില്‍കുമാര്‍ പി.വി, അഗസ്റ്റിന് കെ.കെ., അഡ്വ. സംഗീത് ലൂയീസ്, ഫൗസിയ ആസാദ് എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: