ഉത്സവത്തില്‍ ഇന്ന് മുടിയാട്ടം

Monday 9 January 2017 10:24 pm IST

കോട്ടയം: കോടിമത വാട്ടര്‍പാര്‍ക്കില്‍ ടൂറിസം വകുപ്പിന് കീഴില്‍ നടന്നു വരുന്ന ഉത്സവം- കലാമേളയുടെ ആറാം ദിനമായ ഇന്ന് കളമെഴുത്ത് പാട്ടും മുടിയാട്ടും നടക്കും. കലാകാരനായ മുരളീധര മാരാര്‍ അവതരിപ്പിക്കുന്ന കളമെഴുത്ത് പാട്ടിനു ശേഷം വാസുദേവന്‍ അവതരിപ്പിക്കുന്ന മുടിയാട്ടവും അരങ്ങേറും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ചിട്ടുളള ഉത്സവത്തില്‍ പ്രവേശനം സൗജന്യമാണ്.