രണ്ടര ലക്ഷം കോടി രൂപ മടങ്ങിവരില്ലെന്ന് എസ്ബിഐ

Monday 9 January 2017 11:09 pm IST

മുംബൈ: അസാധുവാക്കിയ രണ്ടരലക്ഷം കോടി രൂപ മടങ്ങിവരാന്‍ ഇടയില്ലെന്ന് എസ്ബിഐയുടെ എക്കണോമിക് റിസര്‍ച്ച് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മൊത്തം 15.44 ലക്ഷം കോടി കറന്‍സിയാണ് അസാധുവാക്കിയത്. ഇതില്‍ രണ്ടര ലക്ഷം കോടി മടങ്ങിവരില്ലെന്നാണ് എസ്ബിഐയുടെ കണക്ക്. 13 ലക്ഷം കോടി രൂപ തിരിച്ചുവരും. റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട് അസാധുവാക്കിയതിനു ശേഷം രാജ്യത്തൊട്ടാകെ തുടങ്ങിയത് രണ്ടു കോടിയിലേറെ ബാങ്ക് അക്കൗണ്ടുകളാണ്.ഇവയില്‍ മൊത്തമെത്തിയത് മൂന്നു ലക്ഷം കോടി രൂപയും. ഇവയില്‍ പല അക്കൗണ്ടുകളിലും ദുരൂഹതയുണ്ട്.