കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

Tuesday 10 January 2017 9:16 am IST

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപ്പൂരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. ഇന്നലെ അര്‍ത്ഥരാത്രിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം അഖ്‌നൂര്‍ സെക്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രദേശവാസികളായ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. അഖ്‌നൂരിലെ സൈനിക എഞ്ചിനിയറിങ് ഫോഴ്‌സിന്റെ ക്യാമ്പിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു ആക്രമണമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.