പയ്യോളി മഹാവിഷ്ണു ക്ഷേത്രം: വൈകുണ്ഠ ഏകാദശി മഹോത്സവത്തിന് കൊടിയേറി

Tuesday 10 January 2017 10:31 am IST

പയ്യോളി: ശ്രീനാരായണ ഭജന മഠം സംഘത്തിന്റെ കീഴിലുള്ള പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ വൈകുണ്ഠഏകാദശി മഹോത്സവത്തിന് കൊടിയേറി. പറവൂര്‍ കെ.എസ്. രാഗേഷ് തന്ത്രി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മൂന്നാം ദിവസമായ ഇന്ന് രാത്രി ഏഴിന് ശ്രീനാരായണ മഹിളാ സംഘത്തിന്റെ ഭജന, 11 ന് വൈകിട്ട് 4 മുതല്‍ ഇളനീര്‍ വരവ്, രാത്രി 9ന് ഭക്തി ഗാനസുധ , 12 ന് കാലത്ത് ഇളനീരഭിഷേകം രാത്രി 9ന് നൃത്ത നൃത്ത്യങ്ങള്‍, 13 ന് രാത്രി 9 മണിക്ക് സാംസ്‌കാരിക സമ്മേളനം, വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം, 10 മണിക്ക് നാട്ടുണര്‍വ് എന്നിവ ഉണ്ടായിരിക്കും. 14ന് വൈകിട്ട് 3ന് നാദസ്വര കച്ചേരി, 7 മണിക്ക് മട്ടന്നൂര്‍ പഞ്ചവാദ്യ സംഘത്തിന്റെ തായമ്പക, രാത്രി 9.30ന് പള്ളിവേട്ട എന്നിവ നടക്കും, 15ന് ആറാട്ടു ദിവസം വിശേഷാല്‍പൂജകള്‍, 8 മണിക്ക് തുലാഭാരം, വൈകിട്ട് 5 ന് ആറാട്ട് എഴുന്നള്ളത്ത്, പയ്യോളി കടപ്പുറത്ത് ആറാടിക്കല്‍, കരിമരുന്ന് പ്രയോഗം, തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നാല്‍ കരിമരുന്ന് പ്രയോഗം, ഗുരുതിതര്‍പ്പണം എന്നിവക്ക് ശേഷം ഉത്സവം കൊടിയിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.