തിരുവനന്തപുരം : ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഐഎസ്എസ് സമരത്തിന് ചീഫ് സെക്രട്ടറി ഒത്താശ ചെയ്തുവെന്ന് കാട്ടി പായിച്ചിറ നവാസാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
വിജിലന്‍സ് അന്വേഷണ ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി മനപൂര്‍വ്വം പൂഴ്ത്തിവച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്ജിയിന്മേല് ഈ മാസം 19ന് വിജിലന്‍സ് നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അതിനിടെ ഇടഞ്ഞുനില്‍ക്കുന്ന ഐഎഎസ് ഓഫീസര്‍മാരെ അനുനയിപ്പിക്കാന്‍ മന്ത്രിമാര്‍ ശ്രമം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: