അനധികൃത പാര്‍ക്കിങിന് എതിരെ നടപടിയില്ല

Tuesday 10 January 2017 2:47 pm IST

കൊല്ലം: ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ കളക്‌ട്രേറ്റ് വരെയുള്ള റോഡിന്റെ ഇരുവശവും അനധികൃത പാര്‍ക്കിങ് തുടരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഇവിടങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കിയെങ്കിലും വീണ്ടും ഇവിടങ്ങളില്‍ വാഹന പാര്‍ക്കിങ് തകൃതിയാണ്. അഭിഭാഷകരുടെ വാഹനങ്ങളാണ് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതില്‍ അധികവും. അഭിഭാഷക വാഹനങ്ങളില്‍ പിഴയീടാക്കുന്നതിനുള്ള സ്റ്റിക്കര്‍ പതിക്കാന്‍ പോലീസിനും ഭയമാണ്. കഴിഞ്ഞ താലൂക്ക് വികസനസമിതിയില്‍ ഈ ഭാഗത്തെ അനധികൃത പാര്‍ക്കിങിനെതിരെ നടപടിയെടുക്കണമെന്നാവശ്യം ഉയര്‍ന്നിരുന്നു. യാതൊരു കാരണവശാലും പാര്‍ക്കിങ് പാടില്ലെന്ന നിര്‍ദ്ദേശ ബോര്‍ഡുകള്‍ വയ്ക്കുവാനും തീരുമാനിച്ചതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.