വളപട്ടണം മുത്തപ്പന്‍ ക്ഷേത്രോത്സവം 14 ന് തുടങ്ങും

Tuesday 10 January 2017 6:54 pm IST

വളപട്ടണം: വളപട്ടണം മന്ന മുത്തപ്പന്‍ സന്നിധാനത്തിന്റെ വാര്‍ഷികോത്സവം 14, 15, 16 തീയ്യതികളില്‍ നടക്കും. 14 ന് വൈകുന്നേരം 5 മണിക്ക് കളരിവാതുക്കല്‍ ശ്രീഭഗവതിക്ഷേത്ര സന്നിധിയില്‍ നിന്നും കലവറനിറക്കല്‍ ഘോഷയാത്ര ആരംഭിച്ച് ആറ് മണിക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് രാജേഷ് വാര്യരുടെ അധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കും. 15 ന് കാലത്ത് 9 മണിക്ക് പൂന്തോട്ടം വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍, വൈകുന്നേരം 3 മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം, 6.30 മുതല്‍ പ്രസാദസദ്യ, 16 ന് കാലത്ത് 5 മണിക്ക് തിരുവപ്പന, 9 മണിക്ക് രാമവിലാസം എല്‍പി സ്‌കൂള്‍ അഞ്ചാം കാസില്‍ പഠിക്കുന്ന ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് പാരിതോഷിക വിതരണം എന്നിവയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.