കണ്ണൂര്‍: മാകന്ദം കലാസാഹിത്യവേദിയുടെ 2016 ലെ മികച്ച കഥാസമാഹാരത്തിനുള്ള പുരസ്കാരത്തിന് എം.കെ.അശോക് കുമാറിന്റെ പ്രവാസിയുടെ ദൈവക്കാഴ്ച എന്ന പുസ്തകം തെരഞ്ഞെടുക്കപ്പെട്ടു. പത്തായിരത്തിയൊന്ന് രൂപയും മനോഹരന് കുറ്റിയാട്ടൂര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് പുരസ്കാരം. ആനോത്ത് മുകുന്ദന്, ഭാര്ഗ്ഗവന് പറശ്ശിനിക്കടവ്, സി.എം.ശ്രീധരന്, എം.വി.കുറ്റിയാട്ടൂര്‍ എന്നിവരടങ്ങുന്ന സമിതിയാണ് കൃതി തെരഞ്ഞെടുത്തത്. മാര്‍ച്ച് അവസാനവാരം കണ്ണൂരില്‍ നടക്കുന്ന മാകന്ദം സാംസ്കാരികോത്സവത്തില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: