കണ്ണൂര്‍: തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ മേഖലയിലെ സംരംഭകത്വ സാധ്യതകളുമായി ബന്ധപ്പെട്ട് നടത്തുന്ന സംരംഭകത്വ-അവബോധ-പരിശീലന-പ്രദര്‍ശന ബോധവല്‍ക്കരണ പരിപാടി സമൃദ്ധി 2017 ന് ’15 ന് തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം എന്നീ മേഖലകളിലെ സംരംഭകത്വ സാധ്യതകളെ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. 15 മുതല്‍ 24 വരെ ധര്‍മ്മശാല കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലാണ് പരിപാടി നടക്കുക. സെമിനാറുകളും വീഡിയോ പ്രദര്‍ശനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. മൃഗസംരക്ഷണ വകുപ്പിലൂടെ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടേയും സേവനങ്ങളുടേയും വിശാദംശങ്ങള്‍ സ്റ്റാളുകളില്‍ ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കണ്ണൂര്‍ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.ആര്.രാജന്, ഡോ.സി.പി.പ്രസാദ്, ഡോ.വി.പ്രശാന്ത്, ഡോ.ബാബുരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: