കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച ആകാശവാണി മുന്‍ ജില്ലാ ലേഖകന്‍ എ.പി.മൂസാന്‍കുട്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ റിട്ട പിആര്‍ഡി ഓഫീസര്‍ കെ.യു.ബാലകൃഷ്ണന് മൂസാന്‍കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡണ്ട് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍സിപി രഞ്ചിത്ത് സ്വാഗതം പറഞ്ഞു. എം.അബ്ദുള്‍ റഹ്മാന്, ദിവാകരന്, ഗോപി, യു.പി.സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: