കണ്ണൂര്‍: അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഗതാഗതസബ്കമ്മറ്റി പ്രസിദ്ധീകരിച്ച റൂട്ട് മാപ്പ് പ്രകാശനം ചെയ്തു. നഗരത്തിലെ പ്രധാന റോഡുകള്‍, കലോല്‍സവ വേദികളിലേക്കുള്ള വഴികള്‍, പ്രത്യേകമായി സജ്ജമാക്കിയ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മാപ്പ്. കലക്ട്രേറ്റ് പിആര്‍ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയില്‍ നിന്ന് മേയര്‍ ഇ.പി.ലത മാപ്പ് ഏറ്റുവാങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ട്രാഫിക് എസ്.ഐ സുധാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: