കണ്ണൂര്‍: ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ജില്ലാ തലത്തില്‍ അവാര്‍ഡ് നല്കുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന ജൈവകാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ആവിഷ്ക്കരിച്ച പദ്ധതികള്‍, ഈ രംഗത്ത് നല്കുന്ന പ്രോല്‍സാഹനങ്ങള്‍, കൃഷിക്കായി അവലംബിക്കുന്ന നൂതന മാര്‍ഗങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുക.
പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും വെവ്വേറെയാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് മൂന്ന് ലക്ഷമാണ് അവാര്‍ഡ് തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് രണ്ടും ഒന്നും ലക്ഷം വീതം ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ ജൈവ കൃഷി ടെക്നിക്കല്‍ കമ്മിറ്റിയാണ് ജില്ലാ തലത്തില്‍ അവാര്‍ഡ് നിര്‍ണയിക്കുക.
17നു മുമ്പ് തദ്ദേശ സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ട കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറവും വിശദാംശങ്ങളും കൃഷി ഭവനുകളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: