ഡിവൈഎഫ്‌ഐ ക്രിമിനല്‍ നേതാവിനെ നിലക്കു നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണം: ഒബിസി മോര്‍ച്ച

Tuesday 10 January 2017 10:32 pm IST

കണ്ണൂര്‍: അഴീക്കോട് കണ്ണൂര്‍ നിയോജക മണ്ഡലങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ശ്രമിക്കുന്ന ഡിവൈഎഫ്‌ഐ ക്രിമിനല്‍ നേതാവിനെ നിലക്കു നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്ന് ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ ഈ നേതാവിന്റ നേതൃത്വത്തില്‍ അക്രമങ്ങള്‍ നടത്തുന്നത് പതിവായിരിക്കുകയാണ്. ബിജെപി മേഖലാ ജാഥയുടെ പ്രചരണ ബോര്‍ഡുകള്‍ പുതിയതെരു, കണ്ണൂര്‍ ഭാഗങ്ങളില്‍ നശിപ്പിച്ചതിന് പിന്നില്‍ ഈ നേതാവാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനം വ്യാപകമായി അടിച്ചു തകര്‍ത്ത ഒരു പ്രതിയെ പോലും പിടികൂടാതെ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പോലീസിന്റെ ഇത്തരം നിലപാട് മാറ്റിയില്ലെങ്കില്‍ സംഘപരിവാര്‍ സംഘങ്ങള്‍ ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ് നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ് അധ്യക്ഷത വഹിച്ചു. കെ.പ്രശോഭ്, സുര്‍ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.