തൊടുപുഴ: കുമാരമംഗലം വള്ളിയാനിക്കാട് ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ തിരിമറി നടന്നതായ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് അധികൃതരാണ് പരാതി നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തില്‍ എട്ട് കാണിക്ക വഞ്ചികളാണ് ഉള്ളത്. ഇതില്‍ ആറെണ്ണത്തിന്റെ സീലാണ് ഇളകി മാറിയിരിക്കുന്നത്. ആറ് കാണിക്ക വഞ്ചികളില്‍ നിന്ന് ഇരുപതിനായിരത്തോളം രൂപ കുറവ് വന്നിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണ്ടെത്തല്‍. രണ്ട് വര്‍ഷം മുന്‍പ് ഈ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. ക്ഷേത്രത്തിലെ വാച്ചറില്‍ നിന്നും പോലീസ് മൊഴിയെടുക്കും. തുടരന്വേഷണത്തിലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: