ചെറുതോണി: മലഞ്ചരക്ക് കടയില്‍ നിന്ന് 90 കിലോ മലഞ്ചരക്ക് ഉല്പന്നങ്ങള് മോഷ്ടിച്ചു. കൊച്ചുകരിമ്പന്‍ ആന്റോപുരം തെങ്ങുംമ്പിള്ളില് ജോയിയുടെ കടയിലാണ് മോഷണം നടന്നത്. രാത്രി കടയുടെ ഓട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ചാക്കില്‍ സൂക്ഷിച്ചിരുന്ന മലഞ്ചരക്ക് ഉത്പന്നങ്ങള്‍ കടത്തികൊണ്ടുപോകുകയായിരുന്നു. 19500 രൂപ വിലവരുന്ന ഉല്‍പ്പന്നങ്ങളാണ് കവര്‍ന്നത്. രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് കടയുടമ വിവരം അറിയുന്നത്. ഇടുക്കി സി.ഐ യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷണത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. ഇടുക്കിയില്‍ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: