നോട്ട് നിയന്ത്രണം നന്മയിലേക്ക്

Tuesday 10 January 2017 9:37 pm IST

നമ്മള്‍ ജീവിക്കുന്ന ഈ ലോകം ബാഹ്യപ്രകടനവും യാഥാര്‍ത്ഥ്യവും കലര്‍ന്നതാണ്. ഉള്ളതും ഉള്ളതാണെന്ന് തോന്നിക്കുന്നതും തമ്മിലുള്ള വിത്യാസംതിരിച്ചറിയുന്നതാണ് ജ്ഞാനം. ബാഹ്യപ്രകടനം നശ്വരമാണ്. ഉള്ളതെന്താണോ അതാണ് അനശ്വരം.ദൂരെ നിന്ന് നോക്കുമ്പോള്‍ ആളുകളും വസ്തുക്കളും സാഹചര്യങ്ങളും ഒരുതരത്തിലായിരിക്കും. എന്നാല്‍ അടുത്തെത്തുമ്പോള്‍ അവ മറ്റൊരുതരത്തില്‍ പ്രകടമാവും. കാലംമാറുന്നതിനനുസരിച്ച് നമ്മളുടെ വീക്ഷണവും മാറിക്കൊണ്ടിരിക്കും. വസ്തുക്കള്‍ ഏത് തരത്തില്‍ പ്രകടമായാലും ആത്യന്തികമായി അവയിലൊന്നും ഒരു കാര്യവുമില്ലെന്ന്തിരിച്ചറിയുന്നതാണ് ജ്ഞാനം. ജ്ഞാനം കൊണ്ടുണ്ടാകുന്ന നൈപുണ്യമാണിത്. ബാഹ്യപ്രകടനങ്ങളെയാഥാര്‍ത്ഥ്യമായി കരുതാന്‍ പാടില്ല എന്നതിനൊപ്പംഅവയെ പൂര്‍ണ്ണമായും ഒഴിവാക്കാനും പറ്റുകയില്ല. ഈയൊരു ജ്ഞാനത്തിലൂടെ ജീവിതത്തില്‍ നീങ്ങുമ്പോള്‍ അത് പ്രവര്‍ത്തനനൈപുണ്യത്തിന്റെ കവാടം തുറക്കും. അപ്പോള്‍ ജ്ഞാനം നിങ്ങളുടെ ദിശ ഉറപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് നിങ്ങളെ മുമ്പോട്ട് നയിക്കാനും സഹായിക്കും. യാഥാര്‍ത്ഥ്യത്തെയും ധാരണയെയും വേര്‍തിരിക്കാനുള്ള നൈപുണ്യം എത്രമാത്രം അമൂല്യങ്ങളാണെന്ന് ലോകത്തിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വിശ്വസാസംസ്‌കാരികോത്സവം യമുനാതടത്തിനെ നശിപ്പിക്കുന്നുവെന്ന് മുറവിളി കൂട്ടിയതെല്ലാം വെറും പ്രകടനം മാത്രമായിരുന്നു. അതില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ആ സ്ഥലം പൂര്‍ണ്ണമായും നശിപ്പിച്ചുവെന്ന് അന്ന് വിദഗ്ധരെന്ന് പറയുന്നവര്‍ അവകാശപ്പെട്ടുവെങ്കിലും ഇന്നവിടെ കാണുന്ന പച്ചപ്പ് കണ്ടുകഴിഞ്ഞാല്‍ അവരുടെ അഭിപ്രായങ്ങള്‍ ന്യായീകരണമില്ലാത്തതാണെന്ന് മനസ്സിലാവും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രത്യേക രീതിയിലാവും എന്നായിരുന്നു ധാരണ. അതുകൊണ്ട് സംഭവിച്ച കാര്യം ആളുകളെ അത്ഭുതപ്പെടുത്തി. രാഷ്ട്രീയത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ആള്‍ വൈറ്റ്ഹൗസില്‍ ജീവിച്ച ഒരാള്‍ക്ക് പകരം തെരഞ്ഞെടുക്കപ്പെട്ടു എന്നത് അമേരിക്കയിലെ വളരുന്ന ജനാധിപത്യത്തിന്റെ സൂചനയാണ്. പലരും പുതിയ പ്രസിഡന്റിന് എതിരാണെങ്കിലും തുറന്ന മനസ്സോടെഅദ്ദേഹം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ശ്രദ്ധിക്കുന്നതാണ് മര്യാദ. ഇന്ത്യയില്‍ നോട്ട് അസാധുവാക്കല്‍ ആളുകള്‍ക്ക് അല്‍പം അസൗകര്യം ഉണ്ടാക്കികൊണ്ടിരിക്കുന്നുണ്ടെങ്കിലും അത് കാലക്രമേണ രാഷ്ട്രത്തിന്‌മൊത്തം ഗുണകരമാവും തീര്‍ച്ച. അസൗകര്യങ്ങള്‍ വളരെയധികം ഉണ്ടായിട്ടുണ്ടെങ്കിലും മിക്ക ഇന്ത്യക്കാരും ഈ നടപടിയെ പിന്തുണച്ചു. കുറേക്കൂടി മഹത്തരമായ നന്മയിലേക്ക് നയിക്കുന്ന നിയന്ത്രണങ്ങള്‍ സഹിക്കാന്‍. പൊതുവെ കണ്ടുവരുന്ന സന്നദ്ധത അപൂര്‍വ്വമായി മാത്രംകാണുന്ന സദ്ഗുണമാണ്. മറ്റു രാജ്യങ്ങളില്‍ അലങ്കോലം സൃഷ്ടിക്കുന്ന ഇത്തരം വെല്ലുവിളികളെ സഹിക്കാന്‍ ഇന്ത്യയെ ശക്തമാക്കുന്നത് ഇവിടുത്തെ ആളുകളുടെ ആത്മീയഭാവമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. ആത്മീയതയ്ക്ക് ഇതിനൊക്കെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. ദീര്‍ഘകാലമായി നടന്നുകൊണ്ടിരിക്കുന്ന സംഘട്ടനങ്ങള്‍ക്ക് പരിഹാരംകാണാനുള്ള യഥാര്‍ത്ഥവും ഫലപ്രദവുമായ വഴിയാണ് ശാന്തി എന്ന സത്യം. വിപ്ലവത്തില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിതീര്‍ന്ന കൊളംബിയയിലെ ഫാര്‍ക്കിന്റെ പരിണാമം ഇത് തെളിയിച്ചിരിക്കുന്നു. ഇന്ത്യയില്‍ കശ്മീര്‍ പ്രശ്‌നത്തിലും എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി അര്‍ത്ഥവത്തായ സംഭാഷണം നടത്തി ദീര്‍ഘകാലത്തേക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള സ്ഥിരമായ ശ്രമം വേണം. ഇന്ത്യയിലെ പുരാതന ജ്ഞാനത്തിന് ലോകത്തിലാകമാനം പ്രസക്തി വളര്‍ന്നുവരുന്നു എന്ന വസ്തുത വിശ്വസാംസ്‌കാരികോത്സവം നടത്താന്‍ മറ്റുപല രാഷ്ട്രങ്ങളും സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നതില്‍ നിന്നും മനസ്സിലാക്കാം. മാത്രമല്ല ഓരോ വര്‍ഷം കഴിയുമ്പോഴും അന്താരാഷ്ട്ര യോഗാ ദിനത്തിനുണ്ടാകുന്ന വര്‍ദ്ധിച്ച പ്രചാരവും ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. യോഗയെ ലോകമെമ്പാടുമെത്തിക്കുന്ന പരിശീലകര്‍ക്ക് വേണ്ടിയുള്ള ഗുണനിലവാരമുയര്‍ത്താനുള്ള പദ്ധതികളെ ആര്‍ട്ട് ഓഫ് ലിവിംഗ് സ്വാഗതം ചെയ്യുന്നു, പിന്തുണക്കുന്നു. എന്നാല്‍ എന്തെങ്കിലും കാര്യങ്ങള്‍ക്ക് പ്രചാരം വര്‍ദ്ധിപ്പിക്കുമ്പോള്‍ അതോടൊപ്പം പല പ്രകടനങ്ങളും നടക്കും. അന്താരാഷ്ട്ര തലത്തില്‍തന്നെ യോഗ ഒരു ഫാഷനായി മാറിയിരിക്കുന്ന ഇന്നത്തെ കാലത്ത് അതിന്റെ പ്രാമാണികത നിലനിര്‍ത്താന്‍ ചില നിബന്ധനകള്‍ ആവശ്യമാണ്. ബാഹ്യപ്രകടനത്തെയും യാഥാര്‍ത്ഥ്യത്തെയും വേര്‍തിരിക്കാന്‍ തീക്ഷ്ണമായ ഉള്‍ക്കാഴ്ച്ച വേണം. നമ്മളുടെ ഉള്ളിലെ ഉറവിടവുമായി ബന്ധപ്പെടാന്‍ പഠിക്കുമ്പോള്‍ തീക്ഷണമായ ഉള്‍ക്കാഴ്ച വികസിക്കും. ധ്യാനത്തിലൂടെയാണ് ഇത് സാധിക്കുക. ഒരുവര്‍ഷംകടന്നുപോയിരിക്കുന്ന ഈ വേളയില്‍ നിങ്ങളുടെ സ്വന്തം ജീവിതത്തിലേക്കും ചുറ്റുമുള്ള ലോകത്തിലേക്കും നോക്കി എന്തൊക്കെയാണ് മാറിയതെന്നും മാറാത്തതെന്നും ശ്രദ്ധിക്കുക. ജീവിതമാകുന്ന സമുദ്രത്തിലെ ഉണ്മയാകുന്ന നങ്കൂരത്തില്‍ കെട്ടിയിരിക്കുന്ന നിങ്ങള്‍ അവസാനിക്കാത്ത തിരമാലകളില്‍ ഒഴുകിപോവുകയില്ല. മറിച്ച് അവയുടെ മുകളിലൂടെ സഞ്ചരിക്കുകയാണ്‌ചെയ്യുക.