തലവടി: ആനപ്രമ്പാല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തുടര്‍ന്ന് ദിക്ക് കൊടിയേറ്റും നടന്നു. ക്ഷേത്രം തന്ത്രി പുതുമന വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
വൈകിട്ട് ഏഴിന് സൂര്യകാലടി ഭജനമണ്ഡലി അവതരിപ്പിച്ച ഭക്തിഘോഷ ലഹരി അരങേറി. രണ്ടാം ഉത്സവദിനമായ ഇന്ന് എട്ടിന് ശ്രീബലിയും 11ന് ഉത്സവബലിയും നടക്കും. വൈകിട്ട് ഏഴിന് നൃത്തസന്ധ്യയും 8.30ന് വിളക്കും തുടര്‍ന്ന് തിരുവാതിരകളിയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: