പാഴ്മരം കടപുഴകി വീണ് ആറു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

Tuesday 10 January 2017 9:33 pm IST

മാവേലിക്കര: റോഡിന് സമീപം നിന്ന പാഴ്മരം കടപുഴകിയതിനെ തുടര്‍ന്ന് ആറോളം പോസ്റ്റുകള്‍ തകര്‍ന്നു. റോഡിന് ഇരുവശവും നിന്ന പോസ്റ്റുകള്‍ തകര്‍ന്നുവീണത് അപകടാവസ്ഥ സൃഷ്ഠിച്ചുവെങ്കിലും അപകടങ്ങളൊന്നും ഉണ്ടായില്ല. കെഎസ്ഇബി ഓഫാസിനു സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റോഡിന് കുറുകെ വീണ മരം ആറുമണിയോടെ മാവേലിക്കര ഫയര്‍ഫോഴ്‌സ് എത്തിയാണ് മുറിച്ചു മാറ്റിയത്. രാവിലെ പത്രവിതരണത്തിനായി പോയ ഏജന്റന്‍മാരില്‍ പലരും ലൈനുകളില്‍ കുരുങ്ങി വീഴുന്ന അവസ്ഥ വരെ ഉണ്ടായി. മരം വീണതിനെ തുടര്‍ന്ന് മാവേലിക്കരയില്‍ നിന്ന് ഓലകെട്ടിയമ്പലം വഴി കായംകുളത്തിന് പോകേണ്ട വാഹനങ്ങള്‍ പുലര്‍ച്ചെ വഴിതിരിച്ച് വിടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.