സാംഖ്യം

Tuesday 10 January 2017 9:44 pm IST

2 നില കെട്ടിടം തകര്‍ന്നുവീണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മൂന്നു കുട്ടികളും രണ്ടും സ്ത്രീകളുമാണ് മരിച്ചത്. ഗാസിയാബാദിലെ ലോനി മേഖലയിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. 2 പേര്‍ മുംബൈയില്‍ ട്രക്ക് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്ത സല്‍മാന്‍ ഖാന്‍, സല്‍മാന്‍ മുഹമ്മദ് എന്നിവരാണ് മരിച്ചത്. ഛത്രപതി ശിവജി ടെര്‍മിനലിലേക്ക് പോവുകയായിരുന്ന ഇവര്‍. 2 പേര്‍ ഗോവയിലേക്കു ചന്ദനം കടത്താന്‍ ശ്രമിച്ചതിന് പിടിയില്‍. കാസര്‍കോട് സ്വദേശികളായ യൂസഫ്, അന്തു എന്നിവരാണ് രണ്ടരക്കിലോ ചന്ദനവുമായി പിടിയിലായത്. വനംവകുപ്പ് റേഞ്ച് ഓഫിസര്‍ ജി.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്. 3 കിലോ സ്വര്‍ണവുമായി ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയിലായി. ദുബായില്‍നിന്നും വന്ന യാത്രക്കാരനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും മൂന്നു കിലോ സ്വര്‍ണക്കട്ടികളാണ് പിടിച്ചെടുത്തത്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് ഇന്ന് തുടക്കമാകും.പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പിന്റെ വിജ്ഞാപനം നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കും.