സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി:എ.എന്‍.രാധാകൃഷ്ണന്‍.

Tuesday 10 January 2017 9:54 pm IST

കല്‍പ്പറ്റ : പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍പ്രഖ്യാപിച്ചത് ഭാരതത്തിലെ പാവപ്പെട്ടവര്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും വേണ്ടിയാണെന്ന് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. വയനാട്ടിലെത്തിയ മേഖലാപ്രചരണ യാത്രയ്ക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി 500, 1000 ന്റെ നോട്ടുകള്‍കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ജനങ്ങളിലേക്കെത്തിക്കുന്നതിന് പകരം കേരളത്തിന്റ മുഖ്യമന്ത്രി ജനങ്ങളെതെറ്റിധരിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിനാല്‍ കേരളത്തിലെമ്പാടും അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ സംസ്ഥാനം ഭരിക്കുന്നഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞു. ഇടുക്കിക്കാരനായ മന്ത്രി എം.എം. മണിപറയുന്നത് പാവപ്പെട്ടവന്റെ ഒരുമാസത്തെ ജീവിതചെലവിന് 24000 രൂപമതിയാകുന്നില്ലെന്നാണ്. പക്ഷെ ഇടുക്കി ജില്ലയിലെ 26 ശതമാനം തേയിലതോട്ടംതൊഴിലാളികളും 252 രൂപ ദിവസവേതനം പറ്റുന്നവരാണ്. ഇവര്‍ക്കായി ഒരുമാസംലഭിക്കുന്നത് 6000 മുതല്‍ 7000 രൂപ വരെമാത്രമാണ്. ഇതിലൂടെ മന്ത്രിആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും വ്യക്തമാണ്. കേന്ദ്രസര്‍ക്കാര്‍ കൊടുത്ത 345000 ടണ്‍ അരി കേരളത്തിലെ ഗോഡൗണുകളില്‍കെട്ടികിടക്കുന്നു. ഇത് കാര്യക്ഷമമായി വിതരണം ചെയ്യാന്‍ സര്‍ക്കാരിന്‌സാധിക്കുന്നില്ല. കേരള സര്‍ക്കാര്‍ കാട്ടുനീതിയാണ് പാവപ്പെട്ടവനുനേര്‍ക്ക് ചെയ്യുന്നത്. എതിരാളികളെ ചുട്ടുകൊല്ലുന്ന ചെഗുവേരയാണ് ഡിവൈഎഫ്‌ഐക്കാരന്റെആരാധ്യപുരുഷന്‍. ചെഗുവേര ഏഴുനൂറോളം വൈദികരെ തടവുകരായി പിടിച്ച്പീഡിപ്പിച്ച് വെടിവെച്ചുകൊന്നയാളാണ്. ഈ ചെഗുവേരയുടെ കൂടെയാണ് ഗാന്ധിജി,വിവേകാനന്ദന്‍, മദര്‍ തെരേസ, ശ്രീനാരായണ ഗുരു തുടങ്ങിയ പുണ്യാത്മക്കളെചേര്‍ത്ത് ഡിവൈഎഫ്‌ഐക്കാര്‍ ഫഌക്‌സുകള്‍ വെക്കുന്നത്. നായനാര്‍ ചെഗുവേരയെതള്ളിപറഞ്ഞയാളാണ്. പ്രധാനമന്ത്രിയുടെ വിപ്ലവാത്മകമായ നടപടി 80 കോടിയോളംവരുന്ന നിരാലംബര്‍ക്കുള്ളതാണ്. കേരളത്തിലെ ഇടത്‌വലത് മുന്നണികള്‍കള്ളപ്പണക്കാര്‍, കരിഞ്ചന്തക്കാര്‍, പൂഴ്ത്തിവെപ്പുകാര്‍ തുടങ്ങിയവരുടെകൂടെയാണ്. ബിജെപി മത്സ്യതൊഴിലാളികള്‍, കര്‍ഷകര്‍, കശുവണ്ടി തൊഴിലാളികള്‍,കയര്‍ തൊഴിലാളികള്‍, മറ്റ് സാധാരണക്കാര്‍ തുടങ്ങിയഅടിസ്ഥാനവര്‍ഗ്ഗത്തിന്റെ കൂടെയാണ്. കള്ളപ്പണമുന്നണിക്കെതിരെപാവപ്പെട്ടരുടെ മുന്നണിയായി ബിജെപി കേരളത്തില്‍ നിലകൊള്ളുകയാണെന്നുംഎ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി സംസ്ഥാന സമിതിയംഗം അഡ്വക്കറ്റ്‌കേശവന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിന്റ് ആരോട രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എം.സുബീഷ്, ജില്ലാസെക്രട്ടറി കെ. പി.മധു, സന്ധ്യമോഹന്‍ദാസ്, രാംദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, സംസ്ഥാന സമിതിയംഗം ബി.രഘുനാഥ്, നേതാക്കളായ പള്ളിയറ രാമന്‍, എം.ശാതന്തകുമാരി, പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ബത്തേരിയിലും മാനന്തവാടിയിലും പൊതുയോഗങ്ങളിലും എ.എന്‍.രാധാകൃഷ്ണന്‍ പ്രസംഗിച്ചു. കള്ളപ്പണ മുന്നണികള്‍ക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന പ്രചരണ യാത്രക്ക് ലക്കിടിയില്‍ ആയിരങ്ങള്‍ വരവേല്‍പ്പ് നല്‍കി. മോട്ടോര്‍ബൈക്കുകളുടെ അകമ്പടിയോടെ യാത്രയെ ആനയിച്ച് കല്‍പ്പറ്റയിലെത്തിക്കുകയായിരുന്നു. മാനന്തവാടിയില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു. ബത്തേരിയില്‍ മണ്ഡലം പ്രസിഡന്റ് പി.എം.അരവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.