എഴുത്തച്ഛന്‍ പുരസ്‌ക്കാര ജേതാവ് സി. രാധാകൃഷ്ണനെ ആദരിച്ചു

Tuesday 10 January 2017 10:33 pm IST

കൊച്ചി: സിനിമ തിരക്കഥാകൃത്തും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും എഴുത്തച്ഛന്‍ പുരസ്‌ക്കാര ജേതാവുമായ സി. രാധാകൃഷ്ണനെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ആലുവ പൂര്‍ണ്ണാനഗര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ടി.എന്‍. കുട്ടി അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ പാലിയേറ്റീവ് പ്രസിഡന്റും കേരള ആക്ഷന്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറിയുമായ ഡോ. സി.എം. ഹൈദരാലി പൊന്നാട അണിയിച്ചു. ജനസേവ ശിശുഭവന്‍ ജനറല്‍ കണ്‍വീനര്‍ ജോബി തോമസ്, സംസ്ഥാന മദ്യനിരോധന സമിതി പ്രസിഡന്റ് ജേക്കബ്ബ് മണ്ണാറപ്രായില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.ടി. ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.