കളിയാട്ട മഹോത്സവം നാളെ തുടങ്ങും

Tuesday 10 January 2017 10:36 pm IST

തളിപ്പറമ്പ്: മഴൂര്‍ കാനത്തില്‍ ഗുളികന്‍ ദേവസ്ഥാനം കളിയാട്ട മഹോത്സവം നാളെ തുടങ്ങും. ഇന്ന് രാവിലെ 9ന് മഴൂര്‍ ബലഭദ്ര സ്വാമി ക്ഷേത്രത്തില്‍ നിന്നും ദീപം എഴുന്നള്ളിക്കും. തുടര്‍ന്ന് ഗണപതി ഹോമവും അഖണ്ഡ നാമജപവും നടക്കും. നാളെ രാവിലെ 6 മുതല്‍ സമ്പൂര്‍ണ്ണ നാരായണീയ പാരായണവും വിഷ്ണു-ശിവ-ലളിതാ സഹസ്രനാമ പാരായണവും നടക്കും. സന്ധ്യക്ക് സഹസ്ര ദീപം സമര്‍പ്പണം, ഭജന, ഭക്തിഗാനസുധ, കോല്‍ക്കളി, തിരുവാതിരക്കളി എന്നിവ നടക്കും. 13ന് രാവിലെ 6 മുതല്‍ ഭഗവദ്ഗീതാ പാരായണം, 9 മണിക്ക് അക്ഷര ശ്ലോക സദസ്സ്, തുടര്‍ന്ന് മുത്തപ്പന്‍ വെള്ളാട്ടം, പ്രസാദ സദ്യ, ഗുളികന്‍ തിറ, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.