വടുകുന്ദ് ശിവക്ഷേത്രോത്സവം ഇന്ന് തുടങ്ങും

Tuesday 10 January 2017 10:37 pm IST

പഴയങ്ങാടി: മാടായി വടുകുന്ന് ശിവക്ഷേത്രോത്സവം ഇന്ന് തുടങ്ങും. ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വെങ്ങര ഊര്‍ക്കഴകം കാഴ്ചക്കമ്മറ്റി പരിസരത്തുനിന്നും കലവറ നിറക്കല്‍ഘോഷയാത്ര, വൈകുന്നേരം 6ന് ആചാര്യ വരണം, 7ന് കൊടിയേറ്റം, 7.30ന് തിരുവാതിരക്കളി, മോഹിനിയാട്ടം, 9ന് നൃത്ത സന്ധ്യ, 12ന് രാവിലെ 8ന് ശ്രീഭൂത ബലി, ആനപ്പുറത്ത് കാഴ്ച ശീവേലി, പറവെപ്പ്, വൈകുന്നേരം 6.30ന് തിടമ്പു നൃത്തം, തുടര്‍ന്ന് തായമ്പക, രാത്രി 8ന് വില്‍ക്കലാ മേള, 13ന് ഉച്ചക്ക് ശേഷം അക്ഷര ശ്ലോക സദസ്സ്, വിളക്ക് പൂജ, 6.30ന് തിടമ്പ് നൃത്തം, തായമ്പക, രാത്രി 8.30ന് നാട്ടുപൊലിമ, 14ന് രാവിലെ 11ന് ഗീതാ പാരായണം, 1.30ന് ഓട്ടന്‍തുള്ളല്‍ വൈകുന്നേരം 6.30ന് തിടമ്പ് നൃത്തം, തായമ്പക, നിറമാല, ഭജന, സംഗീത കച്ചേരി. 15ന് രാവിലെ 8ന് ഉത്സവ ബലി, സപ്തമാതാക്കളുടെ പൂജ, വൈകുന്നേരം 5ന് കേളി, തുടര്‍ന്ന് ഗാനമേള, പള്ളിവേട്ട, തിരിച്ചെഴുന്നള്ളത്ത്, 16ന് രാവിലെ പള്ളിയുണര്‍ത്തല്‍, കണികാണല്‍, പുരാണ പാരായണം, 8മണിക്ക് വടുകുന്ദ് തടാകത്തിലേക്ക് അറാട്ടിനെഴുന്നള്ളത്ത്, ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കലോടെ സമാപനം, ആറാട്ട് സദ്യ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.