ഇരിട്ടി: ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്നേഹസംഗമവും ജില്ലയില്‍ മികച്ച സേവനത്തുള്ള സംസ്ഥാന വിജിലന്‍സ് വകുപ്പിന്റെ അവാര്‍ഡ് നേടിയ ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി.സീനത്തിനെ ആദരിച്ചു. ചടങ്ങ് മര്‍ച്ചന്റ് അസ്സോസ്സിയേഷന്‍ പ്രസിഡന്റ് എന്‍. കുഞ്ഞിമൂസയുടെ അദ്ധ്യക്ഷതയില്‍ ഇരിട്ടി മുന്‍സിപ്പല്‍ ചെയര്മാന് പി.പി.അശോകന് ഉദ്ഘാടനം ചെയ്തു. ഇരിട്ടി എസ്ഐ സുധീര്‍ കല്ലന്, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്, പി.പി.ഉസ്മാന്, അജയന് പായം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി. സീനത്തിന് ഇരിട്ടി നഗരസഭയുടെ ഉപഹാരം നഗരസഭാ ചെയര്മാന് പി.പി.അശോകനും, മര്‍ച്ചന്റ് അസോസിയേഷന്റെ ഉപഹാരം അസോസിയേഷന് പ്രസിഡന്റ് എന്‍. കുഞ്ഞിമൂസയും സമ്മാനിച്ചു. ജനറല്‍ സിക്രട്ടറി പി.കെ.മുസ്തഫ സ്വാഗതവും, ട്രഷറര്‍ ടി.വി. മോഹന്‍രാജ് നന്ദിയും പറഞ്ഞു.
മര്‍ച്ചന്റ് അസോസിയേഷന്റെ ഉപഹാരം എന്‍. കുഞ്ഞിമൂസസീനത്തിന് നല്കി ആദരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: