കണ്ണൂര്‍: ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ ജാഥയുടെ ഭാഗമായുള്ള ഉത്തരമേഖലാ ജാഥയോടനുബന്ധിച്ച് അഴീക്കോട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളില്‍ നിന്നും ജാഥാലീഡറും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.എന്‍.രാധാകൃഷ്ണന്റെ ഫോട്ടോ മുറിച്ചുമാറ്റിയ ചില രാഷ്ട്രീയ പാര്‍ട്ടി പിന്തുണയുള്ള സാമൂഹ്യ ദ്രോഹികളുടെ നടപടിയില്‍ ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. സമാധാനം നിലനില്‍ക്കുന്ന ഈ മേഖലകളില്‍ കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കമാണ് ഇതിന് പിന്നില്‍.
സമാധാനാന്തരീക്ഷം തകര്‍ക്കുന്ന് രീതിയില്‍ ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയെയും പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യാമോഹം നടക്കില്ലെന്നും പ്രകോപനമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ചിലരുടെ നീക്കം കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പു നല്കി.
പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ഒ.കെ.സന്തോഷ്, കെ.എന്‍.മുകുന്ദന്, മറ്റു ഭാരവാഹികളായ പള്ളിപ്രം പ്രകാശന്, പി.ടി.രത്നാകരന്, എം.അര്ജുനന് തുടങ്ങിയവര്‍ സംസാരിച്ചു.
ബോര്‍ഡുകള്‍ വികൃതമാക്കിയത് സംബന്ധിച്ച് ബിജെപി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: