പാനൂര്‍: കളളപണ മുന്നണികള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നയിക്കുന്ന മേഖല ജാഥയ്ക്ക് ഇന്ന് ഉച്ചയ്ക്ക് 12ന് പാനൂരില്‍ സ്വീകരണം നല്‍കും. ബസ്റ്റാന്‍ഡില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് കെ.സി.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ജാഥയുടെ പ്രചരണാര്‍ത്ഥം ഇന്നലെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ടൗണില്‍ വിളംബര റാലി സംഘടിപ്പിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സിപി.സംഗീത, ജില്ലാപ്രസിഡണ്ട് എന്‍.രതി, കെ.കാര്‍ത്തിക, ലസിത പാലക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: