ഇരിട്ടി : കള്ളപ്പണ മുന്നണിക്കെതിരേയും, സാധാരണക്കാരന്റെ അന്നംമുട്ടിക്കുന്ന റേഷന്‍ സ്തംഭനത്തിനെതിരെയും, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേയും ബിജെപി നടത്തുന്ന മേഖലാ ജാഥകളുടെ ഭാഗമായി ബിജെപി ജനറല്‍ സിക്രട്ടറി എ.എന്‍. രാധാകൃഷ്ണന് നയിക്കുന്ന ഉത്തരമേഖലാ പ്രചാരണ ജാഥ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ എത്തിച്ചേരും. ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി ഇരിട്ടിയില്‍ നടക്കും. വയനാട് ജില്ലയിലെ പര്യടനത്തിന് ശേഷം ഇന്ന് രാവിലെ 9 മണിയോടെ ജില്ലയുടെ അതിര്‍ത്തിയായ പേരാവൂര്‍ മണ്ഡലത്തിലെ അമ്പായത്തോടില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയെ സ്വീകരണ സ്ഥലമായ ഇരിട്ടിയിലേക്ക് ആനയിക്കും. ഇരിട്ടി പയഞ്ചേരി മുക്കില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണ വേദിയായ ഇരിട്ടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീശന് മാസ്റ്റര്‍, സംസ്ഥാന സിക്രട്ടറി വി.കെ. സജീവന്, സംസ്ഥാന സെല്‍ കോ ഓഡിനേറ്റര്‍ കെ.രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: